ഓസ്‌ട്രേലിയൻ സുന്ദരി ജാസ്മിന്റെ വിഷു സ്‌പെഷ്യൽ ഫോട്ടോ ഷൂട്ട് ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ഫോട്ടോഗ്രാഫർ വിഷ്ണു കർണവർ ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.
“മലയാളികൾ പരമ്പരാഗത വസ്ത്രധാരണ രീതികളിൽ നിന്ന് മാറി ആധുനിക ഫാഷൻ ലോകത്തേക്ക് പ്രവേശിച്ചു. സെറ്റും മുണ്ടും ഓണം, വിഷു, കല്യാണം തുടങ്ങിയ ചില അവസരങ്ങളിൽ മാത്രം ധരിക്കുന്ന വസ്ത്രമായി. ഞാൻ കേരളം വിട്ട് ഓസ്ട്രേലിയയിൽ വന്ന ഒരാളാണ്. ഒരു വിദേശ വനിതയുടെ കേരള വസ്ത്രധാരണവും അതിൽ അവർ എത്ര സുന്ദരിയാകുന്നു എന്നതും എന്നിൽ മാത്രം ഒതുങ്ങരുത് എന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിച്ചു. കൂടുതൽ മലയാളികൾ ഇത് അറിയണം. അങ്ങനെയാണ് ഞാൻ ഈ ഫോട്ടോഷൂട്ട് ചെയ്യുന്നത്.
ഓസ്‌ട്രേലിയയിൽ എനിക്ക് വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായി. ഏകദേശം ഒരു വർഷം മുമ്പ് ഞാൻ ഒരു ഫോട്ടോ ഷൂട്ടിനിടെ സാമ്പിൾ ഫോട്ടോകൾ കാണിക്കുകയായിരുന്നു. ജാസ്മിൻ പിറ്റവേ എന്ന ഓസ്‌ട്രേലിയൻ മോഡലാണ് പഴശ്ശിരാജ സിനിമയിലെ കനിഹയുടെ ഫോട്ടോ കണ്ടത്. അതേ വേഷം ഇവിടെ കിട്ടുമോ എന്ന ചോദ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് വന്നത്. ഇത്തവണ അവധിക്ക് വന്നപ്പോൾ മോഡലിന് വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം നാട്ടിൽ നിന്ന് വാങ്ങി," വിഷ്ണു പറഞ്ഞു.