മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.
മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടമുണ്ടായത്.
കൂവേലിപ്പടി സ്വദേശികളായ മേരി (65), കുഞ്ചറക്കാട്ട് പ്രജേഷ് (35), പ്രജേഷിന്റെ മകള്‍ അല്‍ന (2) എന്നിവരാണ് മരിച്ചത്. പ്രജേഷും മകളും സമീപത്തെ കടയിലേയ്ക്കും മേരി കൂലിപ്പണിക്കായി പോകുകയുമായിരുന്നു. രാവിലെ 7.45 നാണ് അപകടമുണ്ടായത്. പാര്‍സല്‍ വണ്ടിയിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഡ്രൈവറെ വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തി.