Click to learn more 👇

'തന്റെ മതം മാറ്റത്തില്‍ ജോലി ചെയ്യുന്ന ക്ലിനിക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല'; തൃശ്ശൂര്‍ സ്വദേശി ആയിഷ


 ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരുന്ന താന്‍ മതം മാറിയതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തൃശ്ശൂര്‍ സ്വദേശി ആയിഷ.

വാടാനപ്പള്ളി സ്വദേശിയായ ആതിര മോഹന്‍ മതം മാറി ആയിഷയായതിന് പിന്നില്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചെന്ന് ചില ഓണ്‍ലൈന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആരോപണത്തോടാണ് വാര്‍ത്താ സമ്മേളനത്തില്‍ ആയിഷയുടെ പ്രതികരണം.

'പ്രചരണങ്ങളില്‍ യാതൊരു വസ്തുതയുമില്ല. തന്റെ മുന്‍ ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി ശരിയല്ല. 2013ല്‍ പ്രേമ വിവാഹം നടത്തിയെങ്കിലും ഇയാള്‍ നിരന്തരമായി തന്നെ ഉപദ്രവിക്കുമായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്നു നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. 

ജോലി ആവശ്യാര്‍ത്ഥം ജിദ്ദയില്‍ എത്തിയെങ്കിലും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്ബളത്തിന്റെ നല്ലൊരു പങ്ക് ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ ഇയാള്‍ തയ്യാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലല്ല. രണ്ടു വര്‍ഷത്തിലേറെയായി തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടുതരാത്തതാണെന്നും താന്‍ വേണ്ടെന്ന് വെച്ചതല്ല', ആയിഷ പറഞ്ഞു.

താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നോട്ടീസ് അയച്ചിട്ട് കുറേയായി. നടപടികള്‍ നടന്നുവരികയാണ്. ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും തന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് താന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ താന്‍ ജോലി ചെയ്യുന്ന ക്ലിനിക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാല്‍ ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അവരെ കുറിച്ച്‌ ബെന്നി പറഞ്ഞത് മുഴുവന്‍ നൂറു ശതമാനം നുണയാണ്.', ആയിഷ പറഞ്ഞു.

ആയിഷ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എക്‌സ്‌റെ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നുവെന്നും അവര്‍ക്കുള്ള ശമ്ബളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സ്ഥാപനം നല്‍കിയിട്ടുണ്ടെന്നും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ആയിഷയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ആയിഷയോടൊപ്പം അല്‍മാസ് മാനേജ്‌മെന്റ് ഭാരവാഹികളായി സികെ കുഞ്ഞിമരക്കാര്‍, മുസ്തഫ സെയ്ദ്, അസിഫലി, റാഫി മോന്‍ എന്നിവര്‍ പങ്കെടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.