Click to learn more 👇

അടി, ചവിട്ട്, കുത്ത് ! യാത്രക്കാരുടെ ശല്യം സഹിക്കാതെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത് രണ്ട് തവണ, സ്ത്രീകളടക്കം പിടിയില്‍, വീഡിയോ കാണാം


 മെല്‍ബണ്‍: യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം രണ്ട് തവണ അടിയന്തരമായി നിലത്തിറക്കി. 

ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലേക്ക് പോയ വിമാനമാണ് ഗത്യന്തരമില്ലാതെ തിരിച്ചിറക്കേണ്ടി വന്നത്.

ക്രൂ അംഗങ്ങള്‍ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അടിയന്തരമായി ലാന്‍ഡ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം യാത്രക്കാര്‍ സീറ്റിനിടയില്‍ നില്‍ക്കുന്നതും അതിലൊരാള്‍ മറ്റൊരു യാത്രക്കാരനെ അടിക്കാന്‍ കുപ്പി ഉയര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. യാത്രക്കാര്‍ പരസ്‌പരം തല്ലുകയും അടിക്കുകയും ചവിട്ടുകയും ചെയ്‌തു.

ആദ്യത്തെ വഴക്കുണ്ടായപ്പോള്‍ വിമാനം ക്വീന്‍സ്ലന്‍ഡില്‍ തന്നെയിറക്കുകയും, മോശം പെരുമാറ്റത്തിന് ഒരു യാത്രക്കാരിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. വിമാനം വീണ്ടും പറന്നുയര്‍ന്നതോടെ വീണ്ടും യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായി

ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ വിമാനം വീണ്ടും എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. അതേസമയം, നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.