Click to learn more 👇

Viral video; ആനപ്പോര്; രണ്ട് ആഫ്രിക്കന്‍ കൊമ്പന്മാരുടെ തീ പാറും പോരാട്ടത്തിന്‍റെ വീഡിയോ കാണാം


 

പോരാട്ടങ്ങളില്‍ ഏറ്റവും വലിയ പോരാട്ടം ഏതായിരിക്കും. അത് എപ്പോഴും തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും. 

കഴിഞ്ഞ ദിവസം അത്തരത്തില്‍ തുല്യശക്തികള്‍ തമ്മിലുള്ള ഒരു പോരാട്ടം നെറ്റിസണ്‍സിന്‍റെ ശ്രദ്ധ പിടിച്ച് പറ്റി. ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട് ഒരു ദിവസം തികയും മുമ്പേ രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്‍റുകളുമുണ്ട്.

വിജനമായ ഏതാ ആഫ്രിക്കന്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ള വീഡിയോയില്‍, ദേശീയ പാര്‍ക്കിലൂടെ സഞ്ചാരികള്‍ക്കായുള്ള ഒരു മണ്‍ പാതയില്‍ രണ്ട് കരിവീരന്മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തെളിഞ്ഞതെങ്കിലും ആകാശം മേഘാവൃതമാണ്. വലിയ കൊമ്പുകളുള്ള രണ്ട് കൊമ്പന്മാര്‍ ചിന്നം വിളികളോടെ പരസ്പരം കൊമ്പ് കോര്‍ത്ത് റോഡില്‍ നിന്നും പുറത്തേക്ക് വരുന്നു. മുന്നിലുള്ള കൊമ്പന്‍ മറ്റേയാളെ പിന്നിലേക്ക് തള്ളുന്നതിനിടെ ആനകളെക്കാള്‍ ഉയരുമുണ്ടായിരുന്ന മൂന്നാല് ശിഖിരങ്ങളുള്ള ഒരു മരം നിഷ്പ്രയാസം പിഴുതുമാറ്റപ്പെട്ടു. സംഗതി പന്തിയല്ലെന്ന് കണ്ട ഒരു ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഓടുന്നതിനിടെ വീഡിയോ അവസാനിക്കുന്നു.

ദ ഫിഗൻ' എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. 'ഈ രണ്ട് ഭീമന്മാര്‍ക്കിടയിലെ പ്രശ്നമെന്താകാം?' എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് നിരവധി കുറിപ്പുകളും ലഭിച്ചു. എല്ലാവരും ട്വിറ്ററിലെ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു. നിരവധി പേര്‍ 'സ്ത്രീ' എന്ന് തമാശ പറഞ്ഞു. രണ്ട് കൊമ്പന്മാര്‍ക്കിടയില്‍ നീളം കൂടിയ കൊമ്പിന് വേണ്ടിയുള്ള മത്സരമെന്നായിരുന്നു ഒരാള്‍ എഴുതിയത്. എന്നാല്‍, തന്‍റെ അധികാര പരിധിയെ വെല്ലുവിളിച്ച ഇളയവനെ മൂത്തയാള്‍ തോല്‍പ്പിക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ചിലര്‍ ഇത്രയും വലിയ യുദ്ധം നടക്കുമ്പോള്‍ അതിനിടെയില്‍ ക്യാമറുമായി നിന്നയാളുടെ ധൈര്യത്തെ കുറിച്ചെഴുതി. മറ്റ് ചിലര്‍ തനിക്ക് ഈ മത്സരത്തില്‍ റഫറിയായി നില്‍ക്കാന്‍ താത്പര്യമുണ്ടെന്ന ആഗ്രഹം പ്രകടിപ്പിച്ചും രംഗത്തെത്തി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.