ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഡല്‍ഹി ക്യാപിറ്റൽസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ഗാലറിയിൽ തമ്മിലടിച്ച് ആരാധകർ.
മത്സരം കാണാനെത്തിയ ആറിലേറെ പേരാണു തമ്മിൽ തല്ലിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലരുടെ കയ്യിൽ ഡൽഹി ക്യാപിറ്റൽസിന്റെ പതാകയും കാണാം. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തുണ്ടായ സംഘർഷത്തിൽ ആരാധകർ കസേരയിൽ വീണ് ചവിട്ടുന്നതും, കൂടെയുണ്ടായിരുന്നവരെ ഇടിക്കുന്നതും വ്യക്തമായി വിഡിയോയിലുണ്ട്. എന്താണ് സംഘർഷത്തിനു കാരണമെന്നു വ്യക്തമല്ല. വിഡിയോ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി.
മത്സരത്തിൽ ഡൽഹി പരാജയപ്പെടുകയും ചെയ്തു. ഒൻപതു റൺസിനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ഡല്‍ഹിയെ തോൽപിച്ചത്. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
A fight took place between fans in Delhi during their match against SRH. pic.twitter.com/MYPj6dqejb