Click to learn more 👇

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല, ഗൃഹനാഥന്‍ മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി


 ചെന്നൈ: തമിഴ്നാട്ടില്‍ അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന്‍ മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി.

കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ് (25), ഭാര്യ കണ്ണമ്മാള്‍ (65) എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഭാഷിന്റെ ഭാര്യ അനുഷ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സുഭാഷ് മറ്റൊരു ജാതിയില്‍പ്പെട്ട അനുഷയെ വിവാഹം കഴിച്ചതാണ് കൊലയ്‌ക്ക് കാരണം.കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയെ സന്ദര്‍ശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ ദണ്ഡപാണി, കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു.

ചോരയില്‍ കുളിച്ചുകിടന്ന മൂവരെയും പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

ദണ്ഡപാണിയും മകന്‍ സുഭാഷും തിരുപ്പൂരിലെ ബനിയന്‍ കമ്ബനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടര്‍ന്ന് ദണ്ഡപാണിയുടെ എതിര്‍പ്പിനെ മറികടന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹത്തിന് ഭാര്യയുടെയും അമ്മയുടെയും പിന്തുണയുണ്ടായിരുന്നതാണ് കണ്ണമ്മാളിനെ കൊലപ്പെടുത്താനുള്ള കാരണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.