Click to learn more 👇

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസ്; പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടിക്കൊന്നു


 കോട്ടയം: സംസ്ഥാനത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ ഏക പരാതിക്കാരിയായ യുവതി ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചു.

വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ മണര്‍കാട് സ്വദേശിനിയായ 26കാരിയാണ് മരിച്ചത്. രക്തത്തില്‍ കുളിച്ച്‌ വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി.

സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കള്‍ കളിക്കാന്‍ പോയിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌തത്. യുവതിയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. മെസഞ്ചര്‍, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിടയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കപ്പിള്‍ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങള്‍ കൈമാറിയിരുന്നത്. 

ഒന്‍പത് പേര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്ബോള്‍ കുട്ടികളെയടക്കം ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭര്‍ത്താവടക്കം പൊലീസ് പിടിയിലായത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.