ബംഗളുരു: ബംഗളുരുവില്‍ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ ജനജീവിതം സ്തംഭിച്ചു. കനത്ത മഴയില്‍ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായി.
മഴക്കെടുതിയില്‍പ്പെട്ട് . ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖ മരിച്ചു. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തില്‍പ്പെടുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ശക്തമാഴ മഴ പെയ്തത്. മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. മല്ലേശ്വരം, തെക്കന്‍ ബംഗളുരു, ഉള്‍പ്പെടെയുള്ള ബംഗളുരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.
മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗത തടസമുണ്ടായി. ശനിയാഴ്ച രാത്രിയില്‍ നഗരത്തില്‍ 33 മീ.മീ മഴ ലഭിച്ചിരുന്നു. മേയ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Bengaluru rain always surprises the people. It was a normal day till 3pm. And suddenly This happened..,☔🌦️🌨️#bangalorerain #bengalururain pic.twitter.com/6205YvwBku
Hail #bengalururain 🌧🌧🌧 pic.twitter.com/sUNoA8nDNJ