പൂവാര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തശേഷം, അത് നഗ്ന ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്ത നെയ്യാറ്റിന്‍കര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തന്‍വീട്ടില്‍ രാഹുലി (19) നെ അറസ്റ്റ് ചെയ്തു.
ഇയാള്‍ പ്രണയം നടിച്ചാണ് 19-കാരിയുമായി അടുത്തത്. ഇവര്‍ തമ്മിലുള്ള ഫോട്ടോകളും എടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുമായി തെറ്റിയ രാഹുല്‍ ,ഫോട്ടോകളെ വ്യാജ ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഇയാള്‍ വ്യാജ ദൃശ്യങ്ങള്‍ അയച്ചു. അച്ഛന്റെ ഫോണിലേയ്ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി.
അച്ഛനെ കൊലപ്പെടുത്തുമെന്നും. പൂവാര്‍ സി.ഐ. എസ്.ബി.പ്രവീണ്‍, എസ്.ഐ. തിങ്കള്‍ ഗോപകുമാര്‍, എ.എസ്.ഐ ഷാജിമോന്‍, സി.പി.ഒമാരായ ശശിനാരായണന്‍, വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ്.