തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാര്‍ത്ഥി.
സി.ഐ,ഡി മൂസ. ചെസ്, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയവയാണ് മലയാളത്തില്‍ അദ്ദേഹത്തിനെ സുപരിചിതനാക്കിത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്,. തന്റെ യുട്യൂബ് ചാനലില്‍ വ്ളോഗുകളുമായി ആശിഷ് വിദ്യാര്‍ത്ഥി എത്താറുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വ്യാഴാഴ്ത കൊല്‍ക്കത്തയില്‍ വച്ചായിരുന്നു ആശിഷ് വിദ്യാര്‍ത്ഥിയുടെ വിവാഹം. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്,. .ഗുവാഹത്തി സ്വദേശിയായ രുപാലി ബറുവയാണ് വധു. കൊല്‍ക്കത്തയില്‍ ഫാഷൻ സ്റ്റോര്‍ നടത്തുകയാണ് രുപാലി. കൊല്‍ക്കത്തയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അസമിലെ പരമ്ബരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയില്‍ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാര്‍ത്ഥിയുടെ വേഷം. തെന്നിന്ത്യയില്‍ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്.
ഇവരുടെ വിവാഹ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങളടക്കം നിരവധപേര്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നുണ്ട്. പാതി മലയാളിയാണ് ആശിഷ് വിദ്യാര്‍ഥി. അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൂര്‍ സ്വദേശിയും അമ്മ ബംഗാളിയുമാണ്.. പഴയകാല നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവ ആയിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ.