Click to learn more 👇

സ്കൂളില്‍ അധ്യാപികമാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ കാണാം


 സ്കൂൾ പരിസരത്ത് അധ്യാപികര്‍മാര്‍ തമ്മിലുള്ള തല്ല് സോഷ്യല്‍മീഡിയയില്‍ വൈറല്‍. ബിഹാറിലെ ബിഹ്തയിലെ കോറിയ പഞ്ചായത്ത് വിദ്യാലയത്തിലെ അധ്യാപകരാണ് പരസ്പരം പോരടിച്ചത്.

രണ്ട് അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിയില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെ, അധ്യാപകരില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിനൊടുവില്‍ അധ്യാപികമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് എജുക്കേഷൻ ഓഫീസര്‍ അറിയിച്ചു. ക്ലാസ് മുറിക്കുള്ളില്‍ അധ്യാപികമാര്‍ തര്‍ക്കിക്കുന്നതും പിന്നീട് ക്ലാസിനു പുറത്തേക്ക് പരസ്പരം കയ്യേറ്റം ചെയ്യുന്നതും വിദ്യാര്‍ത്ഥികളാണ് മൊബൈലില്‍ ചിത്രീകരിച്ചത്.

സ്കൂളിലെ പ്രധാന അധ്യാപികകയെയാണ് ടീച്ചര്‍മാര്‍ മര്‍ദിച്ചത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടും ഒരു അധ്യാപികയെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതും മുടി പിടിച്ചു വലിക്കുന്നതും വീഡിയോയില്‍ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.