അടുത്തകാലത്തായി കാനഡയില്‍ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി കിട്ടാതെ വളരെ ബുദ്ധിമുട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു..
എങ്കിലും മലയാളികള്‍ ഉള്‍പ്പടെ ഉള്ള ഇന്ത്യക്കാരുടെ സ്വപ്ന രാജ്യം തന്നെയാണ് കാനഡ. കാനഡയിലേക്ക് പോകുന്നവരില്‍ അധിക പങ്കും പഠന വിസയിലെത്തി, പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി കരസ്ഥമാക്കി പിആര്‍ സ്വന്തമാക്കുന്നുവരാണ്.നഴ്സ്മാര്‍ മാത്രമാണ് അധികവും ജോലിക്കായി കാനഡ യു കെ , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയ്ക്കായി പോകുന്നത് . ഏതെങ്കിലും ജോലിയില്‍ പ്രവേശിച്ചുകൊണ്ട് കാനഡയിലേക്ക് കുടിയേറുന്നവര്‍ പൊതുവെ കുറവാണ്. അത്തരത്തില്‍ പഠനത്തിനായി പോയി കാനഡയില്‍ മികച്ച ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇനി പങ്കുവെക്കാന്‍ പോവുന്നത്.പാര്‍ക്ക് കാനഡയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഒഴിവുകളാണ് ഇപ്പോള്‍
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മികച്ച ശമ്ബളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഈ ജോലിക്കുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായവയിലൊന്ന് രാജ്യത്തെ എല്ലാ ദേശീയ പാര്‍ക്കുകളിലേക്കും പ്രവേശനം സൗജന്യമാണ് എന്നുള്ളതാണ്.ദേശീയ പാര്‍ക്കുകള്‍, സമുദ്ര സംരക്ഷണ മേഖലകള്‍, എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ചരിത്രപരമായ സ്ഥലങ്ങള്‍ എന്നിവയിലൂടെ രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തമുള്ള ഫെഡറല്‍ ഏജൻസിയാണ് പാര്‍ക്ക്സ് കാനഡ. നിരവധി ഒഴിവുകളാണ് പാര്‍ക്ക്സ് കാനഡ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ്
ഓഫീസര്‍, ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഓഫീസര്‍, അക്കൗണ്ടിംഗ് ഓപ്പറേഷൻസ്/ബജറ്റ് ഓഫീസര്‍, ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്റ്, കോമ്ബൻസേഷൻ അഡ്വൈസര്‍, ഇൻഫര്‍മേഷൻ മാനേജ്‌മെന്റ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.പദവികള്‍ക്ക് അനുസരിച്ച് ശമ്ബളവും വ്യത്യാസപ്പെട്ടിരിക്കും... എന്ത് തന്നെയായാലും കഴിഞ്ഞ നിയമനത്തേക്കാള്‍ വലിയ ശമ്ബളമാണ് ഇത്തവണ വാഗ്ദാനം ചെയ്തിരിക്കുന്നത്.
അത് ഒരു വര്‍ഷത്തേക്ക് 70000 ഡോളര്‍ എന്ന നിലയിലേക്ക് വരെ എത്തിനില്‍ക്കുന്നു. അതായത് ഒരു വര്‍ഷം 57,91,835 ഇന്ത്യന്‍ രൂപ ശമ്ബളമായി ലഭിക്കും. മാസം 5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ശമ്ബളമായി ലഭിക്കുന്ന വളരെ മാന്യമായ ഒരു
ജോലിയാണ് ഇത് .കാനഡയില്‍ ജോലി ചെയ്യാൻ നിയമപരമായ അംഗീകാരമുള്ള എല്ലാ ആളുകള്‍ക്കും പാര്‍ക്ക്സ് കാനഡ ജോലികള്‍ക്കായി ഒരു അപേക്ഷ സമര്‍പ്പിക്കാൻ കഴിയും. ഫെഡറല്‍ ഏജൻസി വിദ്യാഭ്യാസമോ അനുഭവപരിചയമോ ഒന്നും ആവശ്യമില്ല .
അതിനാല്‍ നിങ്ങള്‍ക്ക് യൂണിവേഴ്സിറ്റി ബിരുദമോ പ്രവൃത്തിപരിചയമോ ഇല്ലാതെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഒഫീഷ്യല്‍ ലിങ്കി ഡിസ്ക്രിപ്ഷനില്‍ കൊടുത്തിട്ട്ട്അതേസമയം, നോവ സ്കോട്ടിയയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപായ സാബിള്‍ ദ്വീപിലെ നാഷണല്‍ പാര്‍ക്ക് കഴിഞ്ഞ ദിവസം ഒരു ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓപ്പറേഷൻസ് കോര്‍ഡിനേറ്റര്‍ എന്ന ഒഴിവിലേക്കാണ് ഇവിടെ നിയമനം നടക്കുന്നത്. കടല്‍ വഴിയും വിമാനം വഴിയും ദ്വീപിലേക്കുള്ള പ്രവേശനം ഏകോപിപ്പിക്കുകയും ദ്വീപ് ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമാണ് ഈ ജോലിക്കുള്ളത്.ആര്‍ക്കിടെക്ചറല്‍, ബില്‍ഡിംഗ്, കണ്‍സ്ട്രക്ഷൻ, സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ അല്ലെങ്കില്‍ സ്ട്രക്ചറല്‍ സ്പെഷ്യാലിറ്റികളില്‍ സാങ്കേതിക ഡിപ്ലോമയുള്ള ഒരു പോസ്റ്റ്-സെക്കൻഡറി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം എന്നിവയാണ് ഈ ജോലിയുടെ യോഗ്യത. ഫീല്‍ഡ് ക്രമീകരണത്തില്‍ ലോജിസ്റ്റിക്സ്, ഷെഡ്യൂളിംഗ്, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തിപരിചയം, വിമാനത്തിനും അല്ലെങ്കില്‍ ബോട്ട് ഗതാഗതത്തിനുമുള്ള സ്റ്റാൻഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളില്‍ പരിചയം എന്നിവയും ജോലി സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പാര്‍ക്ക് കാനഡ വഴിയാണ് ഇവിടേക്കും അപേക്ഷ സമര്‍പ്പിക്കേണ്ടത്..
അപേക്ഷ ലിങ്ക് https://www.narcity.com/tag/parks-canada-jobs