കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ വൈറലാകാറുണ്ട്. ഇക്കാലത്ത് അതിനു വലിയ പുതുമയില്ല,
എന്നാല്‍ ചിലത് ഹൃദയത്തില്‍ തൊടുന്നതായിരിക്കും. പ്രായംചെന്ന ഒരു മനുഷ്യന്‍ തന്റെ മരിച്ചുപോയ ഭാര്യയോട് കാണിക്കുന്ന സ്‌നേഹത്തിന്റെ ആഴം പുതിയ തലമുറയെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു എന്നുവേണം മനസ്സിലാക്കാന്‍.
ഗുര്‍പിന്ദര്‍ സന്ധു എന്ന ഉപയോക്താവ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോ ഒറ്റ ദിവസം കൊണ്ട് തന്നെ മൂന്ന് ദശലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.
റോഡരികിലെ ഒരു കടയില്‍ നിന്നും സര്‍ബത്ത് വാങ്ങിയശേഷം വൃദ്ധനായ മനുഷ്യന്‍ മരിച്ചുപോയ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബത്തില്‍ ഗ്ലാസ് മുട്ടിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം എന്താണെന്ന് സൂക്ഷിച്ചു നോക്കുമ്ബോഴേ മനസ്സിലാക്കുകയുള്ളൂ. താന്‍ കുടിക്കുന്നതിനു മുമ്ബ് ഭാര്യയ്ക്കായി നല്‍കുകയാണ് അദ്ദേഹം. ഭാര്യ യാത്രയായെങ്കിലും അവളോടുള്ള സ്‌നേഹം തന്നെയായിരിക്കാം അദ്ദേഹത്തിന്റെ ഇനിയുള്ള ജീവിതത്തിന് ഇന്ധനം.