വയനാട്ടില്‍ വനിതാ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നേരെ മധ്യവയസ്കന്‍റെ അസഭ്യം വര്‍ഷം.വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒ.പി യില്‍ മദ്യപിച്ചെത്തിയായിരുന്നു മധ്യവയസ്കന്റെ പരാക്രമം.
ലക്കിടി സ്വദേശി വേലായുധനെതിരെയാണ് പരാതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒ.പിയിലെത്തിയ പ്രതി
ബഹളമുണ്ടാക്കുകയും വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അസഭ്യം പറയും ചെയ്തു. സുരക്ഷാ ജീവനക്കാരെയും അസഭ്യം പറഞ്ഞു.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് മൊബൈല്‍ ദൃശ്യങ്ങളടക്കം ഹാജരാക്കി നല്‍കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ആശുപത്രിയിലെ ആക്രമണങ്ങള്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിച്ച് ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഏഴ് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ഓര്‍ഡിനന്‍സില്‍ നിര്‍ദ്ദേശിക്കുന്നു. സെക്യൂരിറ്റി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പരാതികളും തിരുത്തുകളും നിയമസഭയില്‍ ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരും.