കൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപം 'ചാള പൊലപ്പ്'; അസാധാരണ കാഴ്ച്ച; വീഡിയോ കാണാം


 സാധാരണഗതിയില്‍ മീനുകളെ ജലാശയത്തിലാണ് കാണുക. കരയിലേക്ക് മീനുകള്‍ വരുന്നത് അത്യപൂര്‍വ്വമാണ്.

'സാധാരണ മീനുകള്‍ കരയ്ക്ക് കയറുന്ന പതിവില്ലെങ്കിലും ചാളകള്‍ കരയിലേക്ക് ഓടിക്കയറാറുണ്ട്. അടുത്തകാലത്തായി കൊച്ചിയുടെ കരയ്ക്ക് സമീപത്താണ് കേരള തീരത്ത് കൂടുതലായും ചാളകളെ കാണാറുള്ളത്

ഇതിനെ മത്സ്യത്തൊഴിലാളികള്‍ പുറയുന്നത്, 'ചാള കരയറിയാതെ കടലാണെന്ന് കരുതി കരയിലേക്ക് ഓടിക്കയറി'യെന്നാണ്." 

'കഴിഞ്ഞ ശനിയാഴ്ച തീരത്ത് ചെറിയ തോതില്‍ ചാള പൊലപ്പ് ഉണ്ടായിരുന്നു. എന്നല്‍ ഇന്ന് പകലോടെ ഇത് ജെങ്കാര്‍ ജെട്ടിക്ക് സമീപത്തേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച വളരെ കുറച്ച്‌ നേരത്തേക്ക് മാത്രമായിരുന്നെങ്കില്‍ ഇന്ന് പകല്‍ വലിയ തോതിലുള്ള ചാള പൊലപ്പാണ് ജെങ്കാര്‍ ജെട്ടിക്ക് സമീപത്തുണ്ടായിരുന്നത്. ഇത് കുറച്ചേറെ നേരം നീണ്ട് നില്‍ക്കുകയും ചെയ്തു. ജെങ്കാര്‍ ജെട്ടിക്ക് സമീപം വല അടിക്കുന്നതിന് നിരോധനമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ചാള പൊലപ്പ് വലയിലാക്കാന്‍ കഴിഞ്ഞില്ല.'

കരപോലെ തന്നെ കടലിലും ചൂട് കൂടിയതിനാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി മീനുകള്‍ ഉള്‍വലിഞ്ഞിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ആഴക്കടിലില്‍ പോയാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരയില്‍ ശക്തമായ മഴ പെയ്തതോടെ കരയും കടലും തണുത്തു. ഇത് മീനുകള്‍ കരയ്ക്ക് സമീപത്തേക്ക് കൂടുതല്‍ എത്താന്‍ കാരണമായി. ഇതും കരയ്ക്ക് സമീപത്തെ ചാള പൊലപ്പിന് കാരണമാണ്.' മത്സ്യത്തൊഴിലാളിയും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യാ പ്രവര്‍ത്തകനുമായ അജിത്ത് ശംഖുമുഖം പറഞ്ഞു. വീഡിയോ കാണാം


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.