ബിഹാറില്‍ അഴുക്കുചാലില്‍ കെട്ടുകണക്കിന് പണം ഒഴുകിനടക്കുന്നു എന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നു.
മാലിന്യക്കൂമ്ബാരങ്ങളില്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന നോട്ടുകള്‍ ആളുകള്‍ കൂട്ടത്തോടെയെത്തി എടുത്തുകൊണ്ടു പോവുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബിഹാര്‍ തലസ്ഥാനമായ പട്നയ്ക്ക് സമീപം സസാറാമിലാണ് സംഭവം. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ കനാലിലൂടെ ഒഴുകിനടക്കുന്നതും ഒരു കൂട്ടം ആളുകള്‍ മാലിന്യം വകവെയ്ക്കാതെ കനാലിലിറങ്ങി പണം എടുത്തു നീങ്ങുന്നതുമാണ് വീഡിയോയില്‍.
അഴുക്കുചാലില്‍ പണം കണ്ടെത്തി എന്ന വിവരം നേരത്തെ പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തെത്തി. പോലീസ് നാലു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പോലീസ് മടങ്ങിയതിനു പിന്നാലെ കനാലിലെത്തിയ ആളുകള്‍ക്ക് പണം ലഭിക്കുകയായിരുന്ന എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.
बिहार के सासाराम में शनिवार को मुरादाबाद पुल के पास भरी नहर से 100-200-500 रुपए के नोटों की गड्डियां निकलने लगीं। रुपए लूटने के लिए बच्चे, बुजुर्ग और जवान सब ने नहर में छलांग लगा दी। नोटों के बंडल लूटने के लिए होड़ मच गई। देखें वीडियो। pic.twitter.com/7pSuBkIa0i