Click to learn more 👇

മലദ്വാരത്തില്‍ പമ്ബ് കൊണ്ട് കാറ്റടിച്ച്‌ എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു; ഒരാള്‍ അറസ്റ്റില്‍


 മലദ്വാരത്തിലൂടെ കംപ്രസ്സര്‍ പമ്ബ് ഉപയോഗിച്ച്‌ കാറ്റടിച്ചതിനെ തുടര്‍ന്ന് അതിഥി തൊഴിലാളി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

ആസ്സാം ലഘിംപൂര് ബന്‍റാവോഗോണ്‍ സിദ്ധാര്‍ത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശി മിന്‍റു (36) ആണ് മരിച്ചത്. മലമുറി മറിയം പ്ലൈവുഡ് കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മിന്‍റു കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് അല്‍പ്പ സമയത്തിനകം ഇയാള്‍ മരണപ്പെടുകയായിരുന്നു. 

മരണത്തില്‍ അസ്വാഭാവികത തോന്നിയ കുറുപ്പുംപടി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അമ്ബേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എം.കെ.സജീവ്, എസ് ഐ മാരായ റ്റി.ബി.ബിബിന്‍, അബ്ദുള്‍ ജലീല്‍, വി.എം.അലി, എസ്.സി.പി.ഒ അനീഷ് കുരിയാക്കോസ്, സി.പി.ഒ ബിന്ദു. എന്നിവരാണ് ഉള്ളത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.