ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങളുടേത്, വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍, ലോകത്തിലെ അമ്ബരിപ്പിക്കുന്ന സ്ഥലങ്ങള്‍, അമാനുഷരായ മനുഷ്യര്‍ എന്നിങ്ങനെ പലതും.
ഇത്തരം വീഡിയോകള്‍ എല്ലാം ഒരു നേരമ്ബോക്കെന്നോണം നമ്മള്‍ കാണുന്നതെങ്കിലും അവയില്‍ പല വീഡിയോകളും നമുക്ക് മാനസികമായി ആശ്വാസം നല്‍കാറുണ്ട്. ചിലതാകട്ടെ നമ്മില്‍ അനാവശ്യ ഭീതിയും ഞെട്ടലുമെല്ലാം ഉണ്ടാക്കുന്ന തരത്തിലുള്ളവയായിരിക്കും.
എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന പല വീഡിയോകളും കാഴ്ചക്കാരെ ആകര്‍ഷിപ്പിക്കുന്നതിനും സോഷ്യല്‍ മീഡിയയില്‍ വ്യൂസ് കൂട്ടുന്നതിനും ആയി മനപ്പൂര്‍വമായി കെട്ടിച്ചമച്ചവയും ആകാറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് പൊതുവില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്. അതിപ്പോള്‍ വീട്ടില്‍ വളര്‍ത്തുന്നവയായാലും കാട്ടു മൃഗങ്ങള്‍ ആയാലും ഒരു പോലെ തന്നെ. രസകരമായ വീഡിയോകളെ പോലെ നമ്മില്‍ ഭയം ഉണ്ടാക്കുന്ന വീഡിയോകളും എത്താറുണ്ട്.
അത്തരത്തില്‍ കാഴ്ച്ചക്കാരില്‍ ഞെട്ടല്‍ ഉണ്ടാക്കുന്നതും ആശങ്ക ഉണര്‍ത്തുന്നതുമായ ഒരു കൊച്ചു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വീഡിയോയില്‍ ഒരു കാട്ടു പോത്ത് ഒരു മൈതാനത്ത് നിന്നും പുല്ല് തിന്നുന്നതായി കാണാം. അതിന്റെ അരികിലൂടെ ആളുകള്‍ നടന്നു നീങ്ങുന്നുമുണ്ട്. പെട്ടെന്ന് ആ കാട്ടു പോത്ത് പ്രകോപിതനാവുകയും സമീപത്തൂടെ നടക്കുന്ന ഒരു കുഞ്ഞിന് നേരെ കുതിച്ച് ചെന്ന് അതിനെ കൊമ്ബില്‍ കോര്‍ത്ത് ചുഴറ്റിയെറിയുന്നതായി വീഡിയോയില്‍ കാണുന്നു.
Bison attacks child pic.twitter.com/IKxdlOf6xw
— Terrifying Nature (@TerrifyingNatur) May 15, 2023
സമീപത്ത് ഉണ്ടായിരുന്ന മറ്റ് ആളുകള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുന്നു. കുട്ടിയെ കാട്ടു പോത്ത് ആക്രമിക്കുന്നതോടെ വീഡിയോയും അവസാനിക്കുന്നുണ്ട്. കുഞ്ഞിന് ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നാണ് പിന്നീട് ലഭിച്ച വിവരം. മാത്രമല്ല ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങല്‍ക്ക് ഭാവിയില്‍ മാനസികമായ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യത ഉള്ളതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കൂടാതെ നമ്മള്‍ ഇത്തരം സ്ഥലങ്ങളില്‍ പോകുമ്ബോള്‍ നമ്മുടെ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും. കഴിവതും അവരെ നമ്മുടെ കണ്‍വെട്ടത്തു നിന്നും മാറാന്‍ അനുവധിക്കരുതെന്നുമുള്ള ഒരു സന്ദേശവും വീഡിയോ നല്‍കുന്നുണ്ട്.