യുട്യൂബ് വീഡിയോകള്‍ ലൈക്കുചെയ്താല്‍ അധിക വരുമാനം നേടാമെന്ന വ്യാജേന തട്ടിപ്പ്. സംഭവത്തില്‍ ഡല്‍ഹിയിലെ ഐ.ടി.
കമ്ബനിയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ക്ക് 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി നല്‍കി.
യുട്യൂബില്‍ വീഡിയോകള്‍ ലൈക്കുചെയ്യുന്ന പാര്‍ട് ടൈം ജോലിചെയ്ത് അധികവരുമാനം നേടാമെന്നാവകാശപ്പെട്ട് മാര്‍ച്ച് 24-ന് വാട്സാപ്പില്‍ ഒരു സന്ദേശം ലഭിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ദിവ്യയെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീതന്നെ ടെലിഗ്രാം ആപ്പിലെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുകയും ഒരു ടാസ്ക്കിന്റെ പേരില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് താന്‍ ആകെ 42,31,600 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.
യുട്യൂബില്‍ വീഡിയോകള്‍ ലൈക്കുചെയ്ത വകയില്‍ താന്‍ 69 ലക്ഷം രൂപ സമ്ബാദിച്ചെന്ന് തന്നെ വിശ്വസിപ്പിച്ചു. എന്നാല്‍, പണം പിന്‍വലിക്കാന്‍ അവര്‍ തന്നെ അനുവദിച്ചില്ല. വീണ്ടും 11,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് തനിക്ക് സംശയംതോന്നിയതെന്നും പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവാവ് നല്‍കിയ പരാതിയിലുണ്ട്. ദിവ്യയ്ക്കു പുറമേ, കമല്‍, അങ്കിത്, ഭൂമി, ഹര്‍ഷ് എന്നിങ്ങനെ പേരുള്ള മറ്റ് ആളുകളും താനുമായി ബന്ധപ്പെട്ടിരുന്നു.
തട്ടിപ്പുകാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി) നിയമത്തിലെയും വകുപ്പുകള്‍പ്രകാരം സൈബര്‍ ക്രൈം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തു. പ്രതികളുടെ ബാങ്കുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.