വധുവിന്റെ വീട്ടുകാരോട് സ്ത്രീധനം ചോദിച്ച മകനെ പരസ്യമായി ചെരുപ്പൂരി തല്ലി പിതാവ്.
സ്ത്രീധനമായി ബൈക്ക് വേണമെന്ന് ആവശ്യപ്പെട്ട മകനെ വിവാഹ പന്തലില്‍ വെച്ച് അച്ഛന്‍ ചെരുപ്പൂരി തല്ലുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു സംഭവം. വിഡിയോയില്‍ വരന്റെ കോളറില്‍ കുത്തിപ്പിടിച്ച് ചെരുപ്പു കൊണ്ട് ഒരു മുതിര്‍ന്ന് ആള്‍ പൊതുരെ തല്ലുന്നത് കാണാം.
'ഞാന്‍ എന്റെ സ്ഥലം വിറ്റ് നിനക്ക് ബൈക്ക് വാങ്ങിത്തരാം, എന്റെ മരുമകളെയും കൂട്ടി വീട്ടിലേക്ക് വന്നാ മതി' എന്ന് വിഡിയോയില്‍ തല്ലുന്നതിനിടെ പിതാവ് പറയുന്നുണ്ട്. വിവാഹ വേദിയില്‍ അതിഥികളുടെ മുന്നില്‍ വെച്ചായിരുന്നു പിതാവിന്റെ പെരുമാറ്റം. ചുറ്റും കൂടി നിന്നവരാണ് അദ്ദേഹത്തെ പിടിച്ചുമാറ്റിയത്. വരന്‍ കരഞ്ഞു കൊണ്ട് പിതാവിനോടും വധുവിനോടും ക്ഷമ ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
രാജ്യത്ത് സ്ത്രീധന നിരോധനം നിലവില്‍ ഉണ്ടെങ്കിലും മിക്കപ്പോഴും ആരും അത് പാലിക്കാറില്ല. സ്ത്രീധനത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണെതെന്ന് ചൂണ്ടിക്കാട്ടി മിക്കവരും വീഡിയോ കാണാം
Read news from link in bio; സ്ത്രീധനമായി ബൈക്ക് വേണം, വരനെ പരസ്യമായി ചെരുപ്പൂരി തല്ലി പിതാവ്; വിഡിയോ വൈറല്‍ #marriage #Dowry #viral2023 #viralvideo pic.twitter.com/lKQSXjBK99