Click to learn more 👇

പെരുമഴയിലും ആലിപ്പഴം കൈയിലൊതുക്കി ഗില്ലും ഷമിയും; വീഡിയോ കാണാം


 ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയതിന്‍റെ നിരാശയിലായിരുന്നു ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന ആരാധകര്‍.

കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതെ പോയപ്പോള്‍ പ്രിയപ്പെട്ട താരങ്ങളെ ഗ്രൗണ്ടില്‍ ഒരു നോക്കു കാണാന്‍ പോലും അവസരം ഉണ്ടാകില്ലെന്ന് ആരാധകര്‍ കരുതി.

എന്നാല്‍ ഇടക്കൊന്ന് മഴ കുറഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി വാം അപ് ചെയ്തത് ആരാധകരെ സന്തോഷിപ്പിച്ചു. ഇന്നലെ കാറ്റിനും ഇടിക്കുമൊപ്പം പെയ്ത കനത്ത മഴയില്‍ ആലിപ്പഴവും വീണിരുന്നു. വാം അപ്പിനായി ഗ്രൗണ്ടിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിയും ആലിപ്പഴ ക്യാച്ച്‌ എടുത്തത് ഗ്രൗണ്ടിലെ കൗതുക കാഴ്ചയായി. ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഗില്‍. വിക്കറ്റ് വേട്ടയില്‍ മുഹമ്മദ് ഷമിയും ഒന്നാം സ്ഥാനത്തുണ്ട്

ഇന്നലെ ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശവും കാലാവസ്ഥയുമായിരുന്നു. എന്നാല്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിന് മുമ്ബ് മാത്രം പൊടുന്നനെ കനത്ത ഇടിയും മഴയുമെത്തിയതോടെയാണ് ആരാധകര്‍ നിരാശയിലായത്. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട പരിശീലനത്തിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിക്കുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.