ന്യൂഡല്‍ഹി: കവര്‍ച്ചയ്ക്ക് എത്തിയവര്‍ അവസാനം അങ്ങോട്ട് പണം നല്‍കി മടങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കിഴക്കൻ ഡല്‍ഹിയിലെ ഷഹ്ദാരയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയിലാണ് സംഭവം നടക്കുന്നത്. വീഡിയോയില്‍ രണ്ട് പേര്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി റോഡിലൂടെ നടന്ന ദമ്ബതികളെ തടയുന്നു. ദമ്ബതികളെ പരിശോധിക്കുന്നതും കാണാം. പിന്നാലെ സ്കൂട്ടറില്‍ കയറുന്നതിന് മുൻപ് തിരികെ വന്ന് എന്തോ ഒന്ന് ദമ്ബതികള്‍ക്ക് നല്‍കി മടങ്ങുന്നതും കാണാം. എന്നാല്‍ എന്താണ് നല്‍കിയത് എന്നത് വ്യക്തമായിരുന്നില്ല. എന്നാല്‍ പ്രതികള്‍ പിടിയിലായതിന് പിന്നാലെ സംഭവത്തിന്റെ വാസ്തവവും പുറത്തുവന്നു.
രണ്ട് മോഷ്ടാക്കള്‍ ദമ്ബതികളെ തടഞ്ഞ് പണം ആവശ്യപ്പെട്ടു. എന്നാല്‍ അവരുടെ കെെയില്‍ 20രൂപ നോട്ട് അല്ലാതെ ഒന്നും കണ്ടെത്താൻ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് മോഷ്ടാക്കള്‍ 100രൂപ തരുകയായിരുന്നുവെന്ന് ദമ്ബതികള്‍ പൊലീസിനോട് പറഞ്ഞു. 100രൂപ നോട്ട്
നല്‍കിയ ശേഷം മോഷ്ടാക്കള്‍ സ്കൂട്ടറില്‍ കയറി അവിടെ നിന്ന് പോയി.
പ്രദേശത്തെ 200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. അവരുടെ കെെയില്‍ നിന്ന് 30 മൊബെെല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. ദേവ് വര്‍മ, ഹര്‍ഷ് രാജ്‌പുത് എന്നിവരാണ് അറസ്റ്റിലായത്. ദേവ് വര്‍മ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണെന്നും ഹര്‍ഷ് ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നുവെന്നും പൊലീസ് പറഞ്ഞു.
യൂട്യൂബിലെ ഗുണ്ടാ സംഘം നീരജ് ബവാനയുടെ വീഡിയോകള്‍ കണ്ട് ഇയാളുടെ സംഘത്തില്‍ ചേരാൻ ആഗ്രഹിച്ചായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
#WATCH | In a bizarre turn of events, two drunk men who were trying to rob a Delhi couple at gunpoint, handed Rs 100 to them instead. They did so when they realised that the couple only had Rs 20 with them. pic.twitter.com/9BpIp0JEFs
— Daily Excelsior (@DailyExcelsior1) June 26, 2023