ബിസ്കറ്റ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടയില്‍ കയറ്റി 70 കാരന്‍റെ പീഡനശ്രമം, കുതറിഓടി രക്ഷപ്പെട്ടു; പ്രതി പിടിയില്‍


 തിരുവനന്തപുരം: കടയില്‍ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു

മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായര്‍ നടത്തിവരുന്ന കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ചിതറ പൊലീസില്‍ പരാതി നല്‍കി.

കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാര്‍ ജി ഡിയുടെ നിര്‍ദേശപ്രകാരം ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗോപാലകൃഷ്ണൻ നായരെ മടത്തറയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് സി / എസ് ടി, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.