Click to learn more 👇

കുട്ടി എന്ത് ചോദിച്ചാലും വാങ്ങിക്കൊടുക്കാറുണ്ടോ? എങ്കില്‍ ഈ രണ്ട് കാര്യങ്ങള്‍ നിങ്ങളുടെ മക്കളുടെ ജീവിതത്തില്‍ സംഭവിക്കും, അറിയാതെ പോകരുത് ഇക്കാര്യം


 എങ്ങനെ നല്ലൊരു രക്ഷാകര്‍ത്താവാകാം? അതത്ര എളുപ്പമുള്ള കാര്യമല്ല. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതിലൂടെ, അവരെ എപ്പോഴും സന്തോഷിപ്പിക്കുന്നതിലൂടെ നല്ലൊരു രക്ഷാകര്‍ത്താവാകാമെന്നാണ് മിക്കവരും കരുതുന്നത്.

എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്.

കുട്ടികളെ നല്ലതുപറഞ്ഞുകൊടുത്ത്, നേര്‍വഴിക്ക് നയിക്കുന്നത് ആരാണോ അവരാണ് നല്ല രക്ഷിതാക്കള്‍. അവര്‍ ആവശ്യപ്പെടുന്നതൊക്കെ വാങ്ങിക്കൊടുക്കുന്നതിലൂടെ വലിയൊരു തെറ്റാണ് നിങ്ങള്‍ ചെയ്യുന്നത്.

ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും കിട്ടിക്കൊണ്ടിരുന്നാല്‍ ഇതൊക്കെ തന്റെ അവകാശങ്ങളാണെന്ന തോന്നല്‍ കുട്ടിയിലുടലെടുക്കും. അവരുടെ എന്തെങ്കിലുമൊരു ആഗ്രഹം നിങ്ങള്‍ക്ക് സാധിപ്പിച്ചുകൊടുക്കാൻ കഴിയാതെ വന്നാല്‍ അവര്‍ വയലന്റാകാൻ സാദ്ധ്യതയുണ്ട്. കൂടാതെ വലിയ നിരാശയും അവരിലുണ്ടാകും.

രണ്ടാമത്തെ കാര്യം, ആവശ്യമുള്ളതെല്ലാം മുന്നിലെത്തിയാല്‍ അവര്‍ ധൂര്‍ത്തരാകാൻ സാദ്ധ്യതയുണ്ട്. അതായത് പണത്തിന്റെ മൂല്യം അവര്‍ മനസിലാക്കാതെ വരും. സമ്ബാദ്യശീലമാണ് അവരെ പഠിപ്പിക്കേണ്ടത്. ചോദിക്കുന്ന ഒന്നും വാങ്ങിക്കൊടുക്കരുതെന്നല്ല പറയുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങിക്കൊടുക്കുക. എല്ലാത്തിനും ഒരു നിയന്ത്രണം വേണമെന്ന് ചുരുക്കം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.