ലോകത്ത് ഓരോ ദിവസവും ആധുനികവും വ്യത്യസ്തവുമായ നിരവധി യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നു. ഇനിയുള്ള കാലത്ത് മനുഷ്യന്റെ ജീവിതം കൂറെ കൂടി എളുപ്പമാക്കുന്നതാണ് ഇത്തരം യന്ത്രങ്ങള്‍.
വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മനുഷ്യന്റെ സഹായമില്ലാതെ യന്ത്രം ഭക്ഷണം പാചകം ചെയ്യുന്നു. 'ദ ഫിഗൻ' എന്ന ട്വിറ്റര്‍ പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു യന്ത്രം ചില പച്ചക്കറികള്‍ നന്നായി പാചകം ചെയ്യുന്നുണ്ട്. പാകത്തിന് അനുസരിച്ച് പാത്രം അനക്കുന്നുമുണ്ട് യന്ത്രം. വളരെ മികച്ച രീതിയില്‍ യന്ത്രം പാചകം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
'ക്രേസി മെഷീൻ ഷെഫ്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഏകദേശം 5.6ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ചിലര്‍ ഇത് എ ഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമാണെന്ന് പറയുന്നുണ്ട്. ഇങ്ങനെ പോയാല്‍ പാചകക്കാര്‍ക്ക് അവരുടെ ജോലി നഷ്ടമാക്കുമെന്നും ചിലര്‍ പ്രതികരിച്ചു.
Crazy machine chef. 😂pic.twitter.com/tBxdWekV9Z