Click to learn more 👇

മൃഗങ്ങള്‍ക്ക് പ്രസവം എളുപ്പമാകാന്‍ കാരണമെന്ത്? കഠിനമായ പ്രസവവേദന മനുഷ്യര്‍ക്ക് മാത്രം; കാരണങ്ങള്‍ അറിയാം


 പ്രസവവേദന അനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കൂ എന്നത് യാഥാര്‍ത്ഥ്യമാണ്. വാക്കുകള്‍ കൊണ്ട് വിവരിച്ചാല്‍ അതിന്റെ ശരീയായ തീവ്രത ഉള്‍ക്കൊള്ളാൻ സാധിക്കണമെന്നില്ല.

പ്രസവ വേദനയെന്നത് പ്രാണൻ പോകുന്ന വേദനയാണെന്നും പൊതുവേ പറയും. വേദന പ്രസവമെന്ന പ്രക്രിയയില്‍ മനുഷ്യര്‍ക്ക് മാത്രമേ ഉള്ളൂവെന്നതാണ് ശാസ്ത്രം വെളിപ്പെടുത്തുന്നത്. മറ്റ് ജീവികള്‍ക്ക് പ്രസവം തികച്ചും സാധാരണ പ്രക്രീയ മാത്രമാകുമ്ബോള്‍ മനുഷ്യര്‍ക്ക് ഏറെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ് ഇതിന്. മനുഷ്യന്റെ പ്രസവം എന്നത് ഇത്രയും വേദനയുള്ളതായി മാറാനുള്ള കാരണങ്ങള്‍ പലതാണെന്ന് വൈദ്യ ശാസ്ത്രം പറയുന്നത്.

ശാരീരികമായ പ്രത്യേകതകള്‍ കാരണം മനുഷ്യന് പ്രസവം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി മാറാറുണ്ട്. ഇതില്‍ ഒന്ന് മനുഷ്യന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ്. മനുഷ്യന്റെ ഇടുങ്ങിയ ഇടുപ്പ് പ്രസവം എന്ന പ്രക്രിയ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു. മറ്റു ജീവികള്‍ നാലു കാലില്‍ നടക്കുമ്ബോള്‍ മനുഷ്യൻ രണ്ട് കാലില്‍ നടക്കുന്നു. ഇതിന് ഇടുങ്ങിയ ഇടുപ്പ് ആവശ്യമാണ്. ഇടുങ്ങിയ ഇടുപ്പിലൂടെ കടന്നു പോകുന്ന ബര്‍ത് കനാലിലൂടെയാണ് കുഞ്ഞ് പുറത്തേയ്‌ക്ക് വരുന്നത്.

മനുഷ്യൻരെ തലയുടെ ആകൃതിയും വലുപ്പവും പ്രസവവേദനയ്‌ക്ക് കാരണമാകുന്നുണ്ട്. മറ്റ് ജീവിക

ളേക്കാള്‍ വലിയ തലച്ചോറാണെന്ന് നമ്മുക്കുള്ളത്. എന്തെന്നാല്‍ ബുദ്ധി കൂടുതലായതിനാല്‍ തലയോട്ടിയുടെ വലുപ്പം കൂടുതലാണ്. വലിയ തല ഇടുങ്ങിയ ഇടുപ്പിലെ ബര്‍ത്ത് കനാലിലൂടെ പുറത്തു വരുന്നതാണ് പ്രസവം എന്ന പ്രക്രിയയെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നത്.

പ്രസവ സമയത്ത് പെല്‍വിക് മസിലുകള്‍ക്ക് കഠിനമായി വേദനയുണ്ടാകും. ഈ പേശികള്‍ ഇടുങ്ങിയ ബര്‍ത്ത് കനാലിലൂടെ കുഞ്ഞിന് പുറത്തേയ്‌ക്ക് കൊണ്ടു വരാനായി കാര്യമായി വികസിയ്‌ക്കുകയും ചുരുങ്ങുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇതല്ലാതെ ഇത് പെല്‍വിക് ബോണുകളില്‍ ചെലുത്തുന്ന മര്‍ദ്ദം വേറെയും. ഇതെല്ലാം തന്നെ പ്രസവമെന്നത് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാക്കി മാറ്റുന്നു.

അമ്മയില്‍ നിന്നാണ് ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ ഊര്‍ജ്ജം ലഭിയ്‌ക്കുന്നത്. ഇതിനായി അമ്മയുടെ ബേസല്‍ മെറ്റബോളിക് റേറ്റ് കൂടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജമാണ് ബേസല്‍ മെറ്റബോളിക്

റേറ്റ്. ഗര്‍ഭാവസ്ഥയില്‍ അത് വര്‍ദ്ധിക്കുന്നു. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞ് ഇത് കൂട്ടാൻ സാധിയ്‌ക്കില്ല. എന്നാല്‍ ഒൻപതു മാസം ആകുമ്ബോഴേക്കും കുഞ്ഞിന്റെ ഊര്‍ജ്ജാവശ്യം വര്‍ദ്ധിയ്‌ക്കും. അത് ലഭിക്കാതെ വരുമ്ബോള്‍ കുഞ്ഞ് പുറത്തേയ്‌ക്ക് വരുന്നു. അതായത് പ്രസവം നടക്കുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച പുറത്തേയ്‌ക്ക് വരുന്ന സമയത്ത് 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാകുന്നത്. അതായത് പൂര്‍ണവികാസം പ്രാപിച്ചല്ല കുഞ്ഞ് വരുന്നതെന്നര്‍ത്ഥം.

കേള്‍ക്കുമ്ബോള്‍ പ്രസവം തികച്ചും സാധാരണ പ്രക്രീയയായി വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമായ പ്രക്രീയയാണ്. അമ്മയ്‌ക്കോ കുഞ്ഞിനോ ജീവാപായത്തിന് സാധ്യതയുമുണ്ട്.

പ്രസവം സാധ്യമാകുന്ന രീതീയിലാണ് സ്തീകള്‍ക്ക് പെല്‍വിക് ബോണുകള്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. അതിന് പുരുഷനേക്കാള്‍ വിസ്താരമുണ്ടാകും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.