ഭോപ്പാല്‍: മിഠായി ആവശ്യപ്പെട്ടതിന് സ്വന്തം മകളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
പ്രതിയായ 37കാരനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.
കുട്ടിയുടെ മരണത്തിന് പിന്നാലെ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും ലഹരി ഉപയോഗിച്ച ശേഷമാണ് കുറ്റകൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, താൻ കടുത്ത ദാരിദ്ര്യത്തിലാണെന്നും ചോക്ലേറ്റും കളിപ്പാട്ടവും വസ്ത്രങ്ങളും വേണമെന്ന മകളുടെ നിരന്തരമായ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഈ പ്രശ്നത്തിന് പരിഹാരം കാണാനായാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തത്. കൂറ്റൻ കരിങ്കല്ലുകളും ഓടുകളും ഉപയോഗിച്ച് കുഞ്ഞിന്റെ തലയില്‍ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുമ്ബ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. ഭിക്ഷയെടുത്താണ് ഇവര്‍ ജീവിക്കുന്നത്.