മഥുര: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തതിന് പിന്നാലെ പൊലീസ് കേസെടുത്തു.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. പ്രതി വിഷ്ണു രമേശ് എന്നയാള്‍ ഒളിവിലാണ്. റായ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ വിട്ട് വരികയായിരുന്നു. പെണ്‍കുട്ടിയെ യുവാവ് തടഞ്ഞുനിര്‍ത്തി. മാറിപ്പോകാൻ ശ്രമിച്ചപ്പോള്‍ ബലമായി കൈപിടിച്ച് വലിച്ചിഴക്കുകയും മോശമായി പെരുമാറുകയും ചെയ്തു. പലതവണ രക്ഷപ്പെട്ട് പോകാൻ ശ്രമിച്ചപ്പോഴൊക്കെ പെണ്‍കുട്ടിയെ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തുകയും ഉപദ്രവിക്കുകയും ആയിരുന്നു പ്രതി. പലരും ഇതുവഴി പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും ആരും ഇതില്‍ ഇടപെടുന്നില്ല. ഇതിനുശേഷം പെണ്‍കുട്ടി ഒരുവിധം ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്. മെയ് 19-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ട്വിറ്ററില്‍ കേസ് ഫയല്‍ ചെയ്തതായി പൊലീസ് അറിയിക്കുകയായിരുന്നു.
Mathura: A teenager moIested on the road
A young man stopped a class 8 student returning home from school, girl was moIested, forcibly pulled by holding hand...
Case filed, Accused vishnu s/o Ramesh absconding
victim's family says that since complaint, accused party is… pic.twitter.com/XNqK978TKs
അതേസമയം, കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ, പ്രതിയും കൂട്ടുകാരും തങ്ങളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും എഫ്‌ഐആര്‍ പിൻവലിക്കാൻ സമ്മര്‍ദം ചെലുത്തുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവത്തിലും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.