വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയില്‍ നിന്ന് 5.50 ലക്ഷം രുപ തട്ടിയെടുത്ത കേസിലെ പ്രതി പേട്ട സ്വദേശി നടാഷാ കോമ്ബാറ (48) ആണ് പിടിയിലായത്.
ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
പ്രതിയുടെ തിരുവനന്തപുരത്തെ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ സമാനമായ പല പരാതിയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഓഫീസ് പുട്ടിയിട്ട് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളിയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രല്‍ സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.