സ്വത്തിന്റെ പേരില്‍ തര്‍ക്കം? അമ്മായിഅമ്മയെ ക്രൂരമായി തല്ലിയും മുഖത്ത് കടിച്ചും മരുമകള്‍; വീഡിയോ പുറത്ത്


 അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള വഴക്കിന്റെ അനേകം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അമ്മായിഅമ്മ - മരുമകള്‍ പോര് എന്ന് കാലാകാലങ്ങളായി പറഞ്ഞു വരുന്നതാണ് എങ്കിലും അങ്ങനെയല്ലാത്ത എത്രയോ ആളുകളും ഈ ലോകത്തുണ്ട്.

എന്നിരുന്നാലും പ്രായമായ അമ്മായിഅമ്മയെ ഒരു മരുമകള്‍ തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഗുജറാത്തിലെ സൂററ്റിലാണ് സംഭവം നടന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്. വഴക്ക് അവസാനം കൈവിട്ട് പോവുകയും കയ്യാങ്കളിയില്‍ എത്തിച്ചേരുകയും ആയിരുന്നു. വീഡിയോയില്‍ ഒരു വയസായ ആള്‍ വഴക്കില്‍ ഇടപെടാൻ ശ്രമിക്കുകയും അമ്മായിഅമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. അത് അവരുടെ ഭര്‍ത്താവാണ് എന്നാണ് കരുതുന്നത്. എന്നാല്‍, അയാളുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല.

പശ്ചാത്തലത്തില്‍ ആറോ ഏഴോ വയസ് പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെയും കാണാം. ഭയന്നിട്ടോ എന്തോ പെണ്‍കുട്ടി പതിയെ അവിടെ നിന്നും പോവുകയാണ്. അതിക്രൂരമായിട്ടാണ് മരുമകളായ സ്ത്രീ പ്രായമായ സ്ത്രീയെ അക്രമിക്കുന്നത്. അവരെ വല്ലാതെ ഉപദ്രവിക്കുന്നതും മുഖത്തൊക്കെ കടിക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അവസാനം മുഖത്ത് കടിച്ചതിന്റെ പാടുകളും കാണിക്കുന്നുണ്ട്.

DeepikaBhardwaj ആണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വത്ത് തര്‍ക്കത്തിന് മുകളില്‍ മരുമകള്‍ പ്രായമായ അമ്മായിഅമ്മയെ അടിക്കുകയും കടിക്കുകയും ചെയ്യുന്നു. അവള്‍ക്കെതിരെ നടപടി എടുക്കണം എന്നും കാപ്ഷനില്‍ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്. ഇതുപോലെ തന്നെ തിരികെ മരുമകളോടും പെരുമാറണം എന്ന് നിരവധിപ്പേര്‍ എഴുതി. ഇത് കാണുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും ചിലര്‍ കുറിച്ചു. അതേ സമയം ആ വീട്ടിലുള്ള കുട്ടികളെ കുറിച്ചാണ് മറ്റ് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.