Click to learn more 👇

പട്ടാളക്കാര്‍ വരെ തളര്‍ന്നു വീഴുന്നു, ചൂടില്‍ പൊള്ളി ലണ്ടന്‍; വീഡിയോ കാണാം


 കടുത്ത ചൂടിനെ നേരിടുകയാണ് ബ്രിട്ടൻ. ശനിയാഴ്ച 30 ഡിഗ്രിയാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയ ചൂട്.

ഇതിനിടയില്‍ വില്യം രാജകുമാരൻ പങ്കെടുത്ത വാര്‍ഷിക കളര്‍ പരേഡില്‍ മൂന്ന് സൈനീകര്‍ തളര്‍ന്നു വീണു. ചൂട് സഹിക്കാൻ കഴിയാതെയാണ് സൈനീകര്‍ തളര്‍ന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ജൂണ്‍ 17-ന് നടക്കുന്ന രാജാവിൻറെ പിറന്നാളിനോടനുബന്ധിച്ചാണ് സൈന്യം പരേഡ് നടത്തുന്നത്.ഇതിൻറെ റിഹേഴ്സലിനാണ് സൈനീകര്‍ എത്തിയത്.

അതേസമയം കേണലിൻറെ റിവ്യൂ പരേഡില്‍ കടുത്ത ചൂടിനെ അവഗണിച്ചും പങ്കെടുത്ത സൈനീകര്‍ക്ക് നന്ദി അറിയിച്ച്‌ വില്യം രാജകുമാരൻ ട്വീറ്റ് ചെയ്തു. അതേസമയം തളര്‍ന്ന് വീണ സൈനീകര്‍ക്ക് അടിയന്തിര മെഡിക്കല്‍ സേവനം ലഭ്യമാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതാദ്യമായാണ് ലണ്ടനില്‍ ചൂട് 30 ഡിഗ്രിയിലേക്ക് എത്തുന്നത്. അതിനിടയില്‍ ദക്ഷിണ ലണ്ടനില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് യൂകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ചു. ലണ്ടനിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കും മുന്നറിയിപ്പുണ്ട്. പുറത്തിറങ്ങേണ്ട സമയം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നിവ സംബന്ധിച്ചും നിര്‍ദ്ദേശമുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.