Click to learn more 👇

പിറന്നാള്‍ ദിനത്തില്‍ അര്‍ജന്‍റീന കുപ്പായത്തില്‍ ഹാട്രിക്കുമായി വീണ്ടും ലിയോണല്‍ മെസി-വീഡിയോ കാണാം


 പിറന്നാള്‍ ദിനത്തില്‍ ലിയോണല്‍ മെസിക്ക് ഹാട്രിക്ക് മധുരം. മുന്‍ അര്‍ജന്‍റീനിയന്‍ താരം മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്‍റീന കുപ്പായത്തില്‍ ഹാട്രിക്കുമായി തിളങ്ങിയത്.

36-ാം പിറന്നാള്‍ ദിനത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു മെസിയുടെ ഹാട്രിക്ക്.

മെസിയുടെ ജന്‍മനാടായ റൊസാരിയോയിലെ മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ 42000 കാണികള്‍ മെസിക്ക് ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ടാണ് താരത്തെ വരവേറ്റത്. അര്‍ജന്‍റീന ടീമില്‍ മെസിക്കൊപ്പം സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ട്ടിന്‍ ഡിമിഷെല്‍സ് അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ എന്നിവരും പന്തു തട്ടി.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മെസി ഗോളടിച്ചു. ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഇടംകാല്‍ കൊണ് പന്ത് മനോഹരമായി വലയിലെത്തിച്ചു. ആദ്യ പകുതി തീരുന്നതിന് മുമ്ബ് രണ്ട് ഗോളുകള്‍ കൂടി നേടി മെസി ഹാട്രിക്ക് തികച്ചു. ഏറെക്കാലത്തിനുശേഷമാണ് ജന്‍മനാട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് മെസി പറഞ്ഞു. ലോക ചാമ്ബ്യനായി റൊസാരിയോയില്‍ തിരിച്ചെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും മെസി പറഞ്ഞു.

മെസിയുടെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ഡ് ഓള്‍ഡ് ബോയ്സില്‍ കളിച്ചാണ് 42കാരനായ മാക്സി റോഡ്രിഗസ് സജീവ ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. 2002 മുതല്‍ 2012വരെ യൂറോപ്പില്‍ കളിച്ച റോഡ്രിഗസ് അത്‌ലറ്റിക്കോ മാഡ്രിഡിലും ലിവര്‍പൂളിലും തിളങ്ങിശേഷമാണ് അര്‍ജന്‍റീനയില്‍ തിരിച്ചെത്തിയത്. അതേസമയം, മെസിയുമായി കരാറിലെത്തിയ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്‍റര്‍ മിയാമി ഇന്നലെ നടന്ന മത്സരത്തില്‍ ഫിലാഡല്‍ഫിയ യൂണിയനോട് ഒന്നിനെതിരെ നാലു ഗോളിന് തോറ്റു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.