മൈസൂര്‍: ബസില്‍ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. കര്‍ണാടകയിലെ മാണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാൻഡിലാണ് സംഭവം.
തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത യുവാവിനെയാണ് യുവതി കൈകാര്യം ചെയ്തത്. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പ്രതികരിച്ചത്. പിടിച്ച് നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു.
അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പൊലീസില്‍ പരാതിപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
A woman beat her eve teaser at KR Pete bus stand in #Mandya. The lady was travelling in the local bus - the unidentified man was teasing her and tried to touch her inappropriately. Even after she warned- he continued to touch her (1/2) pic.twitter.com/69wEWFuTgZ