നടൻ ഷൈൻ ടോം ചാക്കോയുടെ മിക്ക അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ ചിലതൊക്കെ ട്രോളുകളായും മാറിയിട്ടുണ്ട്.
ഒരു തെലുങ്ക് മാദ്ധ്യമത്തിന് ( Mana Stars) നല്‍കിയ നടന്റെ അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
രംഗബലി എന്ന ചിത്രത്തിന്റെ സംവിധായകൻ പവൻ ബസംസെട്ടിയും ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഷൈനിന്റെ ഷര്‍ട്ട് കൊള്ളാമെന്ന് അവതാരക പറഞ്ഞിരുന്നു. തുടര്‍ന്ന് ഷര്‍ട്ട് ഊരി നല്‍കിയാല്‍ ധരിക്കുമോയെന്ന് നടൻ ചോദിച്ചു. ധരിക്കാമെന്ന് അവതാരക മറുപടിയും നല്‍കി. തുടര്‍ന്നാണ് ഷര്‍ട്ട് ഉരി നല്‍കാൻ തയ്യാറായത്. ഇത് സംവിധായകൻ തടഞ്ഞു.
താൻ പാന്റ്സ് കൊള്ളാമെന്ന് പറയാത്തത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ആകെ കുഴപ്പമാകുമെന്ന് അവതാരക പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഷൈൻ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് രംഗബലി.