Click to learn more 👇

'ഒമ്ബത് അടി, 20 കിലോ; കൂട്ടില്‍ കയറി കോഴികളെ കൊന്നും വിഴുങ്ങിയും പെരുമ്ബാമ്ബ്, സാഹസികമായി പിടികൂടി റോഷ്നി; വീഡിയോ കാണാം


 തിരുവനന്തപുരം: ആര്യനാട് വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന് ഒമ്ബത് അടി നീളമുള്ള പെരുമ്ബാമ്ബിനെ വനംവകുപ്പ് പിടികൂടി.

ആര്യനാട് കുറ്റിച്ചല്‍ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴി കൂട്ടില്‍ നിന്നാണ് പെരുമ്ബാമ്ബിനെ പിടികൂടിയത്. ഇന്ന് രാവിലെ 6.30 മണിയോടെ ആണ് സംഭവം. സതീശൻ ആശാരി കൂട്ടില്‍ നിന്ന് കോഴികളെ തുറന്ന് വിടാൻ ചെല്ലുമ്ബോഴാണ് പാമ്ബിനെ കാണുന്നത്. കൂട്ടിലെ രണ്ട് കോഴികളെ കൊന്ന് ഇട്ടിരിന്നതായും രണ്ട് കോഴികളെ പാമ്ബ് വിഴുങ്ങിരുന്നതായും സതീശൻ പറഞ്ഞു.

തുടര്‍ന്ന് സതീശൻ കുട് അടച്ച്‌ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടില്‍ 25 ഓളം കോഴികള്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് ഉടൻ തന്നെ പരുത്തിപള്ളി ആര്‍ ആര്‍ ടി ടീം അംഗമായ റോഷ്നി സ്ഥലത്ത് എത്തി. വളരെ കഷ്ടപ്പെട്ടാണ് പെരുമ്ബാമ്ബിനെ കോഴി കൂട്ടില്‍ നിന്നും റോഷ്നി പുറത്താക്കി പിടികൂടിയത്. പാമ്ബിന് ഒമ്ബത് അടി നീളവും 20 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നുവെന്ന് റോഷ്നി പറഞ്ഞു. തുടര്‍ന്ന് ഇതിനെ ഉള്‍വനത്തില്‍ തുറന്ന് വിട്ടു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.