Click to learn more 👇

മേക്കപ്പ് കൂടുതലാണോ മോനേ? മേക്കപ്പ് ഇട്ട അമ്മയെ തിരിച്ചറിയാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ് കുട്ടി : വൈറൽ വീഡിയോ കാണാം


 സ്ത്രീകളില്‍ ഭൂരിഭാഗം പേരും പുറത്തിറങ്ങുമ്ബോഴും മറ്റ് പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോഴും എല്ലാം മേക്കപ്പ് ചെയ്താണ് ഇറങ്ങാറുള്ളത്.

മുഖത്തിന്റെ മോടി കൂട്ടാനും തിളക്കമുള്ളതാക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമെല്ലാം മേക്കപ്പ് സഹായിക്കുമെങ്കിലും മേക്കപ്പിനും ഒരു പരിധി ഉണ്ട്. മേക്കപ്പ് കൂടിപ്പോയാല്‍ അതും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. ഒരു മേയ്‌ക്കോവറിനായി പാര്‍ലറിലേക്ക് കയറിയ അമ്മയെ തിരിച്ചിറങ്ങിയപ്പോള്‍ മകന് തിരിച്ചറിയാന്‍ കഴിയുന്നില്ല. തുടര്‍ന്ന് അമ്മയെ കാണാന്‍ കഴിയാത്തതിന്റെ പേരില്‍ കുട്ടി പൊട്ടിക്കരയുകയാണ്.

visagesalon എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു പാര്‍ലറില്‍ കുട്ടി ഇരുന്ന് കരയുകയാണ്. ഈ സമയത്ത് തന്നെ പരമ്ബരാഗത വസ്ത്രം ധരിച്ച്‌ ഗ്ലാം മേയ്ക്കപ്പിട്ട ഒരു യുവതി, 'ഞാന്‍ നിന്റെ അമ്മയാണ്' എന്ന് വളിച്ച്‌ പറയുന്നുണ്ട്. എന്നാല്‍ കുട്ടി ഇത് ശ്രദ്ധിക്കാതെ കരച്ചില്‍ തുടരുന്നു. ഇതേ സമയം മറ്റ് ചില സ്ത്രീകള്‍ ചിരിക്കുന്നതും കേള്‍ക്കാം. ഒടുവില്‍ യുവതി കുട്ടിയെ എടുക്കാന്‍ ശ്രമിക്കുമ്ബോഴും അവന് അത്രയ്ക്ക് സംതൃപ്തനല്ലെന്ന് മാത്രമല്ല കരച്ചില്‍ ശക്തമാക്കുകയും ചെയ്യുന്നു. ഒടുവില്‍ മകനെ ആശ്വസിപ്പിക്കാനായി യുവതി കുട്ടിയെ മടിയില്‍ എടുത്ത് ഇരുത്തുമെങ്കിലും അവന്‍ കൈകള്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ 24 ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്. നിരവധി ആളുകള്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. പലരും അമ്മയുടെ അമിത മേക്കപ്പ് കണ്ട് തമാശ പറഞ്ഞു. എന്നാല്‍ കുട്ടിക്ക് പോലും മനസ്സിലാകാത്ത വിധം നിങ്ങള്‍ എന്തിനാണ് ഇത്ര അധികം മേക്കപ്പ് ധരിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കാനും ഭര്‍ത്താവ് പോലും നിങ്ങളെ തിരിച്ചറിയില്ല എന്ന് ചിലര്‍ തമാശയ്ക്ക് കുറിക്കുകയും ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.