ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് പുരുഷവേഷത്തിലെത്തി അമ്മായിഅമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍.
തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകള്‍ ഇരുപത്തെട്ടുകാരിയായ മഹാലക്ഷ്മിയാണ് പിടിയിലായത്.
ഭര്‍തൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്ബ് മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടര്‍ന്നു. ഇതിനിടെ കഴിഞ്ഞദിവസം ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.ഇരുമ്ബ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തല തകര്‍ന്ന അവസ്ഥയിലായിരുന്ന സീതാലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണത്തെ വഴിതെറ്റിക്കാൻ ആവും വിധം ശ്രമിച്ച മഹാലക്ഷ്മിയെ അറസ്റ്റുചെയ്യാൻ പൊലീസിനെ സഹായിച്ചത് സി സി ടി വി ദൃശ്യങ്ങളായിരുന്നു. ഗുരുതരാവസ്ഥയില്‍ ഭാര്യയെ കണ്ട് ഷണ്മുഖവേല്‍ നിലവിളിച്ചപ്പോള്‍ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത് മഹാലക്ഷ്മിയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ടു എന്നുവരുത്താനായിരുന്നു മഹാലക്ഷ്മിയുടെ പിന്നത്തെ ശ്രമം. ഇതിനായി സീതാലക്ഷ്മിയുടെ അഞ്ചുപവന്റെ മാലയും കവര്‍ന്നിരുന്നു. എന്നാല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതോടെ എല്ലാം പൊളിയുകയായിരുന്നു. അമ്മായി അമ്മയും മരുമകളും സ്ഥിരം കലഹത്തിലായിരുന്നു എന്ന അയല്‍വാസികളുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി.
ഷണ്മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്ബ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും കാണാം. അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്.
Woman disguised herself by wearing helmet to trespass into her mother-in-law's house and fatally beat her with iron rod in the early morning. Tirunelveli's Seethaparpanallur police arrested her. Victim & suspect were residing in different houses in same street. pic.twitter.com/7V5LPeUCR8