കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ അഖിലിന്റെയും ആൽഫിയയുടേയും വിവാഹം നടന്നു.
അഖിലിന്റെ കുടുംബത്തെയും കൂട്ടുകാരെയും സാക്ഷി നിർത്തിയാണ് ആൽഫിയെ വിവാഹം ചെയ്തത്. ജീവിതാവസാനം വരെ ഞങ്ങൾ ഒരുമിച്ച് ഉണ്ടാകും. ഞാൻ ജോലി ചെയ്തു നോക്കും ഇവളെ, ഉടനെ ജോലിയാകും. ഞങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ് എന്നും അഖിൽ പറഞ്ഞു.
ഉമ്മയും വാപ്പയും സമ്മതിച്ചിരുന്നെങ്കിൽ ഞങ്ങൾ സന്തോഷ്മായി ജീവിച്ചേനെ. ന്യൂസിൽ വരുന്നത് വരെ ഞാൻ പോയത് ആരും അറിഞ്ഞിട്ടില്ല. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുമെന്നും ആൽഫിയ പറഞ്ഞു.
കോവളത്തെ ക്ഷേത്രത്തില്‍ നിന്ന് കല്യാണത്തിന് തൊട്ടുമുമ്പ് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ ആൽഫിയയും നിഖിലും വിവാഹിതരായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്ക്കുകയായിരുന്നു.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും കായംകുളം സ്വദേശിയായ ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് കായംകുളം പൊലീസ് ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്.