കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡില്‍ അംഗനവാടിക്ക് അടുത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
പ്രദേശവാസികളാണ് കുറുക്കനെ വിഴുങ്ങിയ നിലയില്‍ കിടക്കുന്ന പെരുമ്ബാമ്ബിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്ബാമ്ബിനെ പിടികൂടി. കാട്ടിലേക്ക് കൊണ്ടുപോയ പെരുമ്ബാമ്ബിനെ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.