Click to learn more 👇

വെയർഹൗസിലേക്ക് ആമസോണ്‍ തേടുന്നത് 2000 പേരെ, മികച്ച ശമ്പളം; യുകെയില്‍ വമ്പൻ തൊഴില്‍ അവസരങ്ങള്‍


 യുകെയില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ആമസോണ്‍. കമ്പനി പുതുതായി ആരംഭിക്കുന്ന വെയർഹൗസിലാണ് (Fulfillment By Amazon) തൊഴില്‍ അവസരങ്ങള്‍. 11111. 

ഓർഡറുകള്‍ വരുന്നതിന് അനുസരിച്ച് സാധനങ്ങള്‍ പാക്ക് ചെയ്ത് അയക്കുന്ന സംഭരണ കേന്ദ്രം കൂടിയാണ് ഓരോ ആമസോണ്‍ വെയർഹൗസും. ഇത്തരത്തില്‍ ഡർഹാമിലെ സ്റ്റോക്ക്‌ടൺ-ഓൺ-ടീസിൽ ആരംഭിക്കുന്ന വെയർഹൗസിലേക്കാണ് ഇപ്പോള്‍ ഉദ്യഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

450 മില്യൺ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ സംഭരണ-വിതരണ കേന്ദ്രം ആമസോണ്‍ സജ്ജീകരിക്കുന്നത്. 

ഈ വർഷം ഒക്ടോബർ മാസത്തോടെയായിരിക്കും കേന്ദ്രം പൂർണ്ണ തോതില്‍ പ്രവർത്തനം ആരംഭിക്കുക. 464,000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന സ്ഥാപനത്തില്‍ തുടക്കത്തില്‍ 1000 പേരേയും രണ്ടാം ഘട്ടത്തില്‍ മറ്റൊരു 1000 പേരെയും നിയമിക്കും. രണ്ട് ഘട്ടങ്ങളിലുമായി ആകെ 2000 പേരെ നിയമിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

എഞ്ചിനീയർമാർ മുതൽ എച്ച്ആർ, ഐടി പ്രൊഫഷണലുകൾ, ഹെൽത്ത് ആൻഡ് സേഫ്റ്റി, ഫിനാൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങി പാക്കിങ് വരെയായി നിരവധി മേഖലകളില്‍ തൊഴിലുകള്‍ ലഭ്യമാണ്. ഓർഡറുകൾ തിരഞ്ഞെടുക്കുകയും പാക്ക് ചെയ്യുകയും ഷിപ്പ് ചെയ്യുകയും ചെയ്യുന്ന ടീമുകളിലേക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായി ആമോസോണ്‍ അറിയിച്ചു.

'ജീവനക്കാർക്ക് ഏറ്റവും ആധുനികവും ആകർഷകവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന കമ്പനിയാണ് ആമസോണ്‍. ഇതിനായി തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ കമ്പനി വലിയ തോതില്‍ നിക്ഷേപം നടത്തുന്നു. വൈൻയാർഡ് പാർക്കിലെ പുതിയ കെട്ടിടം ആമസോൺ റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ മൂന്ന് നിലകളുള്ള ഏറ്റവും പുതിയ തലമുറ കേന്ദ്രമാണ്.' ആമസോണ്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

2020 മെയ് മാസത്തിൽ ഡാർലിംഗ്ടണിലും 2020 സെപ്റ്റംബറിൽ ഡർഹാമിലും 2021 സെപ്റ്റംബറിൽ ഗേറ്റ്‌സ്‌ഹെഡിലും സെന്ററുകൾ ആരംഭിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ ഭാഗത്ത് നിലവില്‍ വരുന്ന ആമസോണിന്റെ നാലാമത്തെ ഫുൾഫിൽമെന്റ് സെന്ററാണ് സ്റ്റോക്ക്‌ടൺ-ഓൺ-ടീസിലേത്. 2,000 പുതിയ സ്ഥിരം നിമയമനങ്ങള്‍ നടത്തുന്നതിനോടൊപ്പം തന്നെ നിരവധി പാർട് ടൈം ജോലികളും ഇവിടെ ലഭ്യമായിരിക്കും.

"സ്റ്റോക്ക്‌ടൺ-ഓൺ-ടീസിൽ പുതിയ അത്യാധുനിക റോബോട്ടിക്‌സ് പൂർത്തീകരണ കേന്ദ്രം ആരംഭിക്കുന്ന ആമസോണിന്റെ പ്രഖ്യാപനത്തില്‍ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ബറോയിലേക്ക് 2,000 പുതിയ സ്ഥിരം ജോലി അവസരങ്ങള്‍ നല്‍കുന്നതിനോടൊപ്പം ആമസോൺ നാളിതുവരെ ഈ മേഖലയിലേക്ക് നടത്തിയ സുപ്രധാന നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുന്നു." സ്റ്റോക്ക്‌ടൺ-ഓൺ-ടീസ് ബറോ കൗൺസിലിന്റെ നേതാവ് ബോബ് കുക്ക് അഭിപ്രായപ്പെട്ടു.

"ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ് മേഖലയില്‍ ആമസോണിന്റെ തുടർച്ചയായ നിക്ഷേപം പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്, സ്റ്റോക്ക്‌ടൺ-ഓൺ-ടീസിൽ ഒരു പുതിയ ഫുൾഫിൽമെന്റ് സെന്റർ തുറക്കുകയും 2,000 പുതിയ സ്ഥിരം ജോലികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എഞ്ചിനീയർമാർ, ഐടി പ്രൊഫഷണലുകൾ മുതൽ ഉപഭോക്തൃ ഓർഡറുകൾ കൈകാര്യം ചെയ്യുന്ന ടീമുകൾ വരെ വൈവിധ്യമാർന്ന റോളുകളിൽ കഴിവുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. " ആമസോണിന്റെ റീജിയണൽ ഡയറക്ടർ മരിയാന ദേശായി കൂട്ടിച്ചേർത്തു.

മികച്ച ശമ്പളത്തിന് പുറമേ, എല്ലാ ജീവനക്കാർക്കും സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഇൻകം പ്രൊട്ടക്ഷൻ, സബ്‌സിഡി നിരക്കില്‍ ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ പാക്കേജും വാഗ്ദാനം ചെയ്യും. ഇതോടൊപ്പം ഒരു കമ്പനി പെൻഷൻ പദ്ധതിയും ലഭ്യമായിരിക്കും. ടേം ടൈം ജോലിക്ക് അപേക്ഷിക്കാൻ കഴിയുന്നതിന് പുറമെ. ആമസോണ്‍ ജോലികളിലേക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി https://www.jobsatamazon.co.uk/#/  അപേക്ഷിക്കാവുന്നതാണ്

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.