Click to learn more 👇

വ്യാജരേഖ തയ്യാറാക്കി സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍


 വ്യാജരേഖ തയ്യാറാക്കി സര്‍ക്കാര്‍ ജോലി സ്വന്ത്രമാക്കാൻ ശ്രമിച്ച സംഭവത്തില്‍ കൊല്ലത്ത് യുവതി അറസ്റ്റില്‍. വാളത്തുങ്കല്‍ സ്വദേശി ആര്‍. രാഖിയാണ് അറസ്റ്റിലായത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി.എസ്.സിയും വ്യക്തമാക്കി.

കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്കെത്തിയത്. വ്യാജ രേഖ സ്വയം നിര്‍മ്മിച്ചതാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചതായാണ് അറിയുന്നത്. 

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെയും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന്‍റെ പേരില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന വൻ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള ആക്ഷേപം ശരിവെക്കുകയാണ് ഓരോ പുതിയ സംഭവവുമെന്നാണ് ജനം പറയുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.