17 കാരിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു, പീഡനം: യുവാവ് പിടിയില്‍; വീഡിയോ കാണാം


 17 കാരിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടശേഷം നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.

മലപ്പുറം പെരിന്തല്‍മണ്ണ വെങ്ങാട് സ്വദേശി ഗോകുല്‍ (20) ആണ് പിടിയിലായത്. കഴക്കൂട്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമമായ ഷെയര്‍ ചാറ്റ് വഴിയാണ് പെണ്‍കുട്ടിയെ പ്രതി പരിചയപ്പെട്ടതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഷെയര്‍ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നതെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു.

മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടികളെ കണ്ടെത്തി അവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നാലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചനുശേഷം അവരുടെ സ്വര്‍ണാഭരണങ്ങള്‍ കടത്തിക്കൊണ്ടുപോകലുമാണ് പ്രതിയുടെ രീതി. 17കാരിയെ ഒരു മാസം മുമ്ബ് പ്രണയം നടിച്ച്‌ കാര്‍ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കാറിനുള്ളില്‍വെച്ച്‌ പീഡിപ്പിച്ചതായും കഴക്കൂട്ടം പൊലീസ് കണ്ടെത്തി.

യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന മൂന്നര പവൻ സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കിയിരുന്നു. സംഭവത്തിനുശേഷം കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്ത് വരവെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലക്കാട് കൃഷ്ണപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ റിമാൻഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഗോകുല്‍ വീണ്ടും പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. പ്രതി ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടര്‍ അജിത് കുമാര്‍, എസ്.ഐമാരായ മിഥുൻ, ശരത് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.