പട്ടാപ്പകല്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യം വച്ച് ബൈക്കിലെത്തി മോഷണം നടത്തുന്ന പതിവ് കേരളത്തിലും ഇന്ന് വ്യാപകമാണ്.
ഓരോ ദിവസം കഴിയുന്തോറും ഇത്തരത്തിലുള്ള സംഭവങ്ങളുടെ എണ്ണവും ഏറുകയാണ്. സമാനമായ ഒരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കുറിപ്പുമായെത്തിയത്.
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ നെറ്റിസണ്‍സിനിടെയില്‍ വൈറലായി. വഴി യാത്രക്കാരിയെ അക്രമിച്ച് ബാഗ് കവരുന്ന ബൈക്കിലെത്തിയ മോഷ്ടാവിനെ പിന്തുടര്‍ന്ന് ഇടിച്ച് തെറിപ്പിക്കുന്ന കാറിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ കാറിന്‍റെ ഡ്രൈവറെ 'യഥാര്‍ത്ഥ നായകന്‍' എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്.
ഒരു കൈയില്‍ ബാഗുമായി വിജനമായ ഒരു തെരുവിലൂടെ നടക്കുന്ന ഒരു സ്ത്രീയില്‍ നിന്നാണ് സിസിടിവി വീഡിയോ തുടങ്ങുന്നത്. പിന്നാലെ പുറകില്‍ നിന്നും ബൈക്കില്‍ ഒരു യുവാവ് വരികയും സ്ത്രീയുടെ സമീപത്തായി നിര്‍ത്തുകയും ചെയ്യുന്നു. അപകടം തിരിച്ചറിഞ്ഞ സ്ത്രീ പുറകിലേക്ക് ഓടാന്‍ ശ്രമിക്കുമ്ബോള്‍ പിന്തുടര്‍ന്ന യുവാവ് അവരുടെ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു ഈ സമയം എതിര്‍വശത്ത് നിന്നും വന്ന ഒരു പിക് അപ്പ് കാര്‍ സംഭവം കണ്ടതിനെ തുടര്‍ന്ന് ബൈക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ ഇടിച്ചിടുന്നു.
ഒന്ന് രണ്ട് പ്രാവശ്യം ഇടിച്ചിട്ടെങ്കിലും ബാഗ് ഉപേക്ഷിച്ച് യുവാവ് ബൈക്കുമായി കടന്ന് കളയുന്നു. എന്നാല്‍ കാര്‍ റിവേഴ്സ് ഗിയറില്‍ അപകടകരമായ രീതിയില്‍ ബൈക്കിനെ പിന്തുടരുകയും വീണ്ടും ഇടിക്കാന്‍ ശ്രമിക്കുകയും ഈ സമയം സ്ത്രീ തിരികെ വന്ന് കള്ളന്‍ ഉപേക്ഷിച്ച തന്‍റെ ബാഗ് എടുത്ത് മുന്നോട്ട് നീങ്ങുമ്ബോള്‍ വീഡിയോ അവസാനിക്കുന്നു.