Click to learn more 👇

23 വര്‍ഷത്തില്‍ ആദ്യം, ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ച്‌ കജോള്‍; വൈറലായ വിഡിയോ കാണാം


 ഒരുകാലത്ത് ബോളിവുഡിനെ അടക്കി വാണിരുന്ന താരമാണ് കജോള്‍. ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് താരം. കഴിഞ്ഞ 23 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ താരം ചില കടുത്ത നയം പിന്തുടര്‍ന്നിരുന്നു.

അടുത്തിടപഴകിക്കൊണ്ടുള്ള രംഗങ്ങളില്‍ അഭിനയിക്കാൻ ഇതുവരെ താരം തയാറായിരുന്നില്ല. ഇപ്പോള്‍ തന്റെ നയം മാറ്റിയിരിക്കുകയാണ് താരം.

പുതിയ സീരീസില്‍ ചുംബനരംഗത്തില്‍ അഭിനയിച്ചിരിക്കുകയാണ് താരം. 'ദ് ട്രയല്‍' എന്ന പുതിയ വെബ് സീരിസിലാണ് താരത്തിന്റെ അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിച്ചത്. കാജോളിന്റെ ലിപ് ലോക്ക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സീരിസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് നടി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. 

1992ല്‍ സിനിമയില്‍ എത്തിയതിനു ശേഷം ഇതുവരെ താരം ചുംബനരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കജോളിന്റെ തീരുമാനത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.