മുംബൈ: കഴിഞ്ഞ കുറച്ചു നാളുകളായി അങ്ങ് ആകാശത്തുണ്ടാകുന്ന പ്രശ്നങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിമാനയാത്രക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമില്ലാത്ത അവസ്ഥയാണ്.
ഈയിടെ മുംബൈ-ഡെറാഡൂണ്‍ വിസ്താര വിമാനവും അത്തരത്തിലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. സഹയാത്രികന്‍ തന്‍റെ മകളെ മോശമായി സ്പര്‍ശിച്ചതാണ് വഴക്കില്‍ കലാശിച്ചത്. ഇതു കണ്ട പിതാവ് പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് കുറച്ചു സമയം നാടകീയമായ സംഭവങ്ങളാണ് വിമാനത്തില്‍ അരങ്ങേറിയത്.
പെണ്‍കുട്ടിയുടെ പിതാവ് തന്‍റെ മകളോട് മോശമായി പെരുമാറിയ ആളോട് ആക്രോശിക്കുന്നതാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എന്നാല്‍ മോശമായി പെരുമാറിയെന്ന് ആരോപിക്കപ്പെടുന്നയാളെ വീഡിയോയില്‍ കാണുന്നുമില്ല. 'എന്‍റെ മകളെ തൊടാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന്' ചോദിച്ചുകൊണ്ടാണ് പിതാവ് ദേഷ്യപ്പെടുന്നത്.
Kalesh Inside the vistara flight b/w Two man over a guy touched another man Daughter pic.twitter.com/BTlS1EHhma
ജൂണ്‍ 25ന് മുംബൈ-ഡെറാഡൂണ്‍ വിമാനത്തിലാണ് സംഭവം.ഇവര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ എയര്‍ഹോസ്റ്റസ് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.