Click to learn more 👇

എന്നെ ഒഴിവാക്കാൻ ഡ്രഗ് കേസിൽപ്പെട്ടെന്ന് വരുത്തിതീർക്കുന്നു, ഒരുപാട് ടോർച്ചർ അനുഭവിച്ചു'; പൊട്ടിക്കരഞ്ഞ് റിഷി; വീഡിയോ കാണാം


 വിഷ്ണു എന്ന കഥാപാത്രത്തെയാണ് താരം ഉപ്പും മുളകിൽ അവതരിപ്പിക്കുന്നത്. ഇടക്ക് സീരിയലിലെ താരത്തിന്റെ സഹതാരങ്ങളായ ലെച്ചുവും ശിവാനിയും ഒത്ത് യുട്യൂബ് വീഡിയോകളിലൂടെയും മുടിയൻ വൈറലായിട്ടുണ്ട്.

ശിവാനിയാണ് മിക്കപ്പോഴും റിഷിയുടെ ഡാൻസ് പാട്നർ. ഉപ്പും മുളകും സീരിയൽ വളരെ വർഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാ​ഗമാണ്. ബാലുവും നീലുവും അഞ്ച് മക്കളും മലയാളികളുടെ കുടുംബാം​ഗങ്ങളെപ്പോലെയാണ്. പതിവ് സീരിയൽ ഫോർമാറ്റിൽ നിന്നും മാറി വളരെ വ്യത്യസ്തവും രസകരവും തമാശ നിറഞ്ഞതുമായ കഥാവഴിയിലൂടെയാണ് ഉപ്പും മുളകും സഞ്ചരിക്കുന്നത്.

എന്നാലിപ്പോൾ റിഷിയെ മുടിയൻ എന്ന കഥാപാത്രമായി സീരിയലിൽ കാണാനില്ല. താൻ എന്തുകൊണ്ടാണ് ഉപ്പും മുളകിലെ മുടിയനായി പ്രേക്ഷകർക്ക് മുന്നിൽ വരാത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിഷി ഇപ്പോൾ.

വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കരിയറിൽ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് റിഷി വെളിപ്പെടുത്തിയത്. ആദ്യമായാണ് ഒരു അഭിമുഖത്തിൽ വന്നിരുന്ന് റിഷി കരയുന്നത് പ്രേക്ഷകരും കാണുന്നത്.

സീരിയൽ സംവിധായകൻ കാരണം താൻ വളരെ അധികം ടോർച്ചർ അനുഭവിക്കുന്നുവെന്നാണ് റിഷി വെളിപ്പെടുത്തിയത്. 'ഉപ്പും മുളകിന്റെ ഡയറക്ടറുമായി ഉള്ള കുറച്ച് പേഴ്സൺ ഇഷ്യൂസ് കൊണ്ടാണ് ഞാൻ മാറി നിന്നത്.'

'എന്നാൽ ഇപ്പോഴിതാ എന്നെ അതിൽ നിന്നും പൂർണമായി ഒഴിവാക്കാൻ മുടിയൻ ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് അവരിപ്പോൾ. ആ എപ്പിസോഡിന്റെ ഷൂട്ടിങ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അപ്പ് ആകുമെന്നാണ് അറിയാൻ കഴിഞ്ഞത്.'

'അവിടെയുള്ള എന്റെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോൾ പറയാൻ കഴിയില്ല. അവിടെ അച്ഛനും അമ്മയ്ക്കും (നിഷ സാരം​ഗ്, ബിജു സോപാനം) ഒന്നും ഡയറക്ടറോട് ചോദിക്കാൻ പറ്റില്ല. അവർക്ക് ലിമിറ്റുണ്ട്. ഇത് അയാളുടെ കളിയാണ്. അവർക്ക് എന്നെ മാറ്റാൻ എന്തൊക്ക വഴി ഉണ്ടായിരുന്നു.'

'അച്ഛനും അമ്മയും പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷെ അദ്ദേഹം കേട്ടില്ല. ഉപ്പും മുളകും സീരിയൽ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സീരിയൽ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെയാണ് ഇപ്പോൾ സീരിയലിൽ.'

ഞങ്ങൾക്ക് പലതും പ്രോമിസ് തന്നിട്ടാണ് നിർത്തിവെച്ചത് രണ്ടാമത് തുടങ്ങിയത്. ഡയറക്ടറിൽ നിന്നും ഒരുപാട് ടോർച്ചർ അനുഭവിച്ചിട്ടുണ്ടെന്നും', റിഷി പറയുന്നു.

ഉപ്പും മുളകും സീരിയലിന്റെ ഭാ​ഗമായ ശേഷം താൻ ചില ദുരിതങ്ങൾ അനുഭവിച്ചതായി നാളുകൾക്ക മുമ്പ് നീലുവായി അഭിനയിക്കുന്ന നിഷ സാരം​ഗും വെളിപ്പെടുത്തിയിരുന്നു. റിഷിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ അനുകൂലിച്ച് എത്തി. ഉപ്പും മുളകും കാണാനുള്ള താൽപര്യം ഇപ്പോഴില്ലെന്നും കമന്റുകളുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.