നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയില്‍ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകര്‍ത്തതില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകര്‍ത്തതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി.