മലപ്പുറം: അങ്ങാടിപ്പുറത്ത് 'കിണറിന് തീ പിടിച്ചത് നാട്ടുകാരെയും ആശങ്കയിലാക്കി. അങ്ങാടിപ്പുറം ചീരട്ടമലയില്‍ കിണറില്‍ അഗ്നിബാധ കിണറില്‍ നിന്നും വെള്ളമെടുക്കാൻ മോട്ടോര്‍ ഓണ്‍ ചെയ്ത സമയത്താണ് തീ പടര്‍ന്നത്.
അഗ്നിശമന സേന എത്തി തീ അണച്ചു. പ്രദേശത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ടാങ്കറില്‍ നിന്നും ഡീസല്‍ ചോര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്തെ 20 ലേറെ വീടുകളിലെ കിണറുകളില്‍ ഡീസല്‍ എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍.