കാസര്‍കോട്: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതി ആ സമയത്താണ് നടനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ 11 ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.